09:26pm 19 October 2026
NEWS
Edu ignite ടോക്ക് ഷോ പഠനാർഹമായി
03/02/2025  11:48 PM IST
Edu ignite ടോക്ക് ഷോ പഠനാർഹമായി

ഖത്തറിലെ ഇന്ത്യക്കാരായ സ്കൂൾ കുട്ടികൾക്ക് വേണ്ടി, അവരുടെ ആത്മവിശ്വാസത്തിന്  മറ്റൊരു തലം നല്കി ഇൻകാസ് കരുതല്‍ അലപ്പുഴയുടെ “Edu Ignite” Doha - "Edu Ignite" എന്ന കരിയര്‍ കേന്ദ്രീകൃതമായ ഇവന്റ് ജന പങ്കാളിത്തവും,  അവതരണത്തിലൂടെയും ദോഹയ്ക്കും മറ്റൊരു വേറിട്ട  അനുഭവമായി മാറി. 

IAS Academy-യുടെ സോഷിയോളോജി  ലെക്ചറര്‍ ജ്യോതി രാധികാ വിജയകുമാറിന്റെ ടോൾക് ഷോ സദസ്സിനു വളരെയേറെ ഗുണപ്രദമായ ഒന്നായിരുന്നു.  സിവിൽ സർവീസ് മേഖല കുട്ടികൾ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ ആണെന്നും, ചിട്ടയായ പരിശ്രമത്തിലൂടെ എങ്ങനെ സിവിൽ സർവീസിൽ അംഗമാവാം എന്നതിനെ പറ്റി വളരെ മനോഹരമായി കുട്ടികളും രക്ഷിതാക്കളുമായിട്ടും സംവദിക്കാനുള്ള വേദിയായി കരുതൽ ആലപ്പുഴ സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ സാധിച്ചു. 

മുഹമ്മദ്  അഷ്റഫ് ബ്രില്ലിയന്‍ട്ട്-ന്റെ ഡയറക്ടര്‍, കുട്ടികളുടെ കരിയറിന്റെ അടുത്ത ചുവടുകള്‍ സംബന്ധിച്ചൊരു സെഷന്‍ സംഘടിപ്പിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ  നിരവധി നേതാക്കൾ സന്നിതരായിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കാശിനാഥ് പരിപാടിക്കു നേതൃത്വം നൽകി, ഇൻകാസ് കരുതൽ ആലപ്പുഴ ജില്ലാ  പ്രസിഡന്റ്  ബി എം ഹാഷിം സ്വാഗതം ആശംസിച്ച യോഗത്തിൽ, ആലപ്പുഴ ജില്ലയിലെ കരുതലിന്റെ നേതൃത്വ നിരയിലെ , നിഷാദ് മോഹൻ, റിച്ചിൻ, അർച്ചന സജി, ജെസ്സി, റോണി, യമുനാദാസ് എന്നിവരും പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img